
കണ്ണൂർ: വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല(Rapper Vedan). കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ മലയാളം പേപ്പറിന്റെ നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. കലാ പഠനം സംസ്കാര പഠനം എന്ന പേപ്പറിൽ 'താരതമ്യ പഠന സാധ്യതകൾ' എന്ന വിഭാഗത്തിലാണ് പാട്ട് ഉൾപെടുത്താൻ സർവകലാശാല തീരുമാനിച്ചിട്ടുള്ളത്.
അമേരിക്കൻ റാപ്പ് സംഗീതവും മലയാളം റാപ്പ് അംഗീതവും തമ്മിലുള്ള വ്യത്യാസ പഠനത്തിലാണ് വേടന്റെ പാട്ട് ഉൾപ്പെട്ടിട്ടുള്ളത്. "ഭൂമി ഞാൻ വാഴുന്ന ഇടം" എന്ന വേടന്റെ പാട്ടും "They Dont Care Us" എന്ന മൈക്കിൾ ജാക്സന്റെ റാപ്പ് ഗാനവുമാണ് താരതമ്യ പഠനത്തിന് സർവകലാശാല തെരഞ്ഞെടുത്തത്.