
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മമ്മൂട്ടിക്ക് ഒപ്പം ഗൗതം വാസുദേവ മേനോനും ട്രെയ്‌ലറില്‍ സജീവ സാന്നധ്യമണ്. പതിഞ്ഞ താളത്തില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് ട്രെയ്‌ലര്‍.
ഡിനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. 'മെഗാസ്റ്റാര്‍ മമ്മൂട്ടി' എന്ന ടൈറ്റില്‍ കാര്‍ഡോടെയാണ് ബസൂക്ക എത്തുന്നത് എന്നതും പ്രത്യേകതയാണ്. കേരളത്തില്‍ മാത്രം 300നടുത്ത് തിയേറ്ററുകളില്‍ ബസൂക്ക പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ ഏപ്രില്‍ 10 നാണ് ബസൂക്ക റിലീസ് ചെയ്യുന്നത്.