

തിരുവല്ലം: നടുറോഡിൽ പോലീസ് ജീപ്പിന്റെ ടയർ ഊരിപ്പോയി. തിരുവല്ലം പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ടയറാണ് ഇളകി പോയത്. വ്യാഴാഴ്ച രാത്രി 9 മണിക്ക് ആയിരുന്നു സംഭവം നടന്നത്. ഓടിക്കൊണ്ടിരുന്ന ജീപ്പ് തിരുവല്ലം മധുപാലത്തിനടുത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്.
മുൻഭാഗത്തെ ഫോർക്കിലെ നട്ടുകൾ ഇളകിപ്പോയതാണ് ടയർ ഊരി പോകാനുള്ള കാരണം. നിയന്ത്രണം വിട്ട് ജീപ്പ് റോഡിലൂടെ തെന്നി മാറി നിന്നു. എസ് ഐ അടക്കമുള്ളവർ ജീപ്പിനകത്ത് ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടത്തിൽ പരിക്കില്ല.
ആകെ മൂന്ന് ജീപ്പുകളാണ് സ്റ്റേഷനിൽ ഉള്ളത്. ഒന്ന് എസ്എച്ച്ഒയാണ് ഉപയോഗിക്കുന്നത്. മറ്റു രണ്ടെണ്ണമാണ് എസ് ഐമാർ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്. ഇതിൽ ഒന്ന് എൻജിൻ കേടായി ഷെഡിലാണ്.