'റോക്കി'യുമായുള്ള ഏറ്റുമുട്ടൽ : നെന്മാറയെ വിറപ്പിച്ച പുലി ഒടുവിൽ കൂട്ടിലായി | Tiger

പിടിയിലായത് നായയോട് തോറ്റോടിയ പുലി
'റോക്കി'യുമായുള്ള ഏറ്റുമുട്ടൽ : നെന്മാറയെ വിറപ്പിച്ച പുലി ഒടുവിൽ കൂട്ടിലായി | Tiger
Updated on

പാലക്കാട് : നെന്മാറ വിത്തനശ്ശേരി അള്ളിച്ചോട്ടിലെ സ്വകാര്യ തോട്ടത്തിൽ സ്ഥാപിച്ച വനംവകുപ്പിന്റെ കൂട്ടിൽ പുലി കുടുങ്ങി. വിത്തനശ്ശേരി അത്തിമറ്റത്തിൽ ശശിയുടെ വീട്ടിലെ വളർത്തുനായയായ 'റോക്കി'യെ ആക്രമിക്കാൻ ശ്രമിച്ച പുലിയാണ് പുലർച്ചെ പിടിയിലായത്. (The tiger that terrified Nenmara is finally in the cage)

നാളുകളായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടിയതോടെ വലിയ ആശ്വാസത്തിലാണ് നാട്ടുകാർ. ഡിസംബർ 23-നാണ് പുലി ആദ്യമായി ജനശ്രദ്ധയിൽപ്പെട്ടത്. ശശിയുടെ വീട്ടിലെ റോട്ട് വീലർ ഇനത്തിൽപ്പെട്ട 'റോക്കി' എന്ന നായയെ പിടികൂടാൻ പുലി എത്തിയിരുന്നു.

എന്നാൽ പുലിയെ കണ്ട് ഭയക്കാതെ റോക്കി തിരിച്ചക്രമിച്ചു. നായയുമായി ഏറ്റുമുട്ടിയ പുലി ഒടുവിൽ തോറ്റ് ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് വനംവകുപ്പ് റബ്ബർ തോട്ടത്തിൽ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com