തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടരുത് ; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ | Rajeev Chandrasekhar

സ​ന്നി​ധാ​ന​ത്തെ സ്വ​ർ​ണം അ​ട​ക്ക​മു​ള്ള ആ​സ്തി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മാ​റ്റാ​ൻ തീ​രു​മാ​നം എ​ടുത്തു.
rajeev chandrasekhar
Published on

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ പിണറായി സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പ​ല ന​ട​പ​ടി​ക​ളും സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.

ശബരിമല സ്വർണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോർഡിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി ഓർഡിനൻസ് ഇറക്കാൻ സർക്കാർ ഒരുങ്ങുന്നതിന്റെ അർത്ഥം ശബരിമല ക്ഷേത്രം കൊള്ളയടിച്ചവർക്ക് പിണറായി സർക്കാർ ഏത് വിധേനയും സംരക്ഷണം നൽകുമെന്ന സന്ദേശം കൂടിയാണ്.

ദേ​വ​സ്വം മ​ന്ത്രി​യു​ടെ രാ​ജി, ബോ​ര്‍​ഡി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ​യും ബോ​ര്‍​ഡ് പു​നഃ​സം​ഘ​ടി​പ്പി​ക്കാ​തെ​യും നി​ല​വി​ലെ അം​ഗ​ങ്ങ​ളെ തു​ട​രാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നിലവിലെ അംഗങ്ങൾക്ക് മേലുള്ള ആരോപണങ്ങൾക്ക് അംഗീകാരം നൽകാനുള്ള ദുരുദ്ദേശ്യപരമായ നീക്കമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.സ​ന്നി​ധാ​ന​ത്തെ സ്വ​ർ​ണം അ​ട​ക്ക​മു​ള്ള ആ​സ്തി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മാ​റ്റാ​ൻ തീ​രു​മാ​നം എ​ടു​ത്ത​തും ഇ​വ​രു​ടെ ഭ​ര​ണ​കാ​ല​ത്താ​ണ്. കേ​ര​ള​ത്തി​ലെ അ​യ്യ​പ്പ ഭ​ക്ത‌​രെ അ​പ​മാ​നി​ക്കു​ന്ന ഈ ​ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ട​രു​തെ​ന്ന് ബി​ജെ​പി ഗ​വ​ർ​ണ​റോ​ട് ശ​ക്‌​ത​മാ​യി അ​ഭ്യ​ർ​ത്ഥി​ക്കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com