'അസ്തമയം ഇല്ലാത്ത സൂര്യൻ', ഇതുപോലെ 'ആദർശമുള്ള മനുഷ്യര്‍ ഇനി വരുമോ?'; യേശുദാസ് | VS

സത്യവും നീതിബോധവും കൊണ്ട് സാധാരണ ജനസമൂഹത്തോടൊപ്പം നില ഉറപ്പിച്ച യഥാർത്ഥ കമ്മ്യൂണിസ്റ്റ്
Yesudas

യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് യേശുദാസ്. ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓർക്കുക, 'അസ്തമയം ഇല്ലാത്ത സൂര്യൻ' എന്നായിരിക്കുമെന്നും ഇതുപോലെ 'ആദർശമുള്ള മനുഷ്യര്‍ ഇനി വരുമോ?' എന്നും യേശുദാസ് ചോദിക്കുന്നു.

യേശുദാസിന്റെ വാക്കുകൾ :

“വിട. വിപ്ലവ സൂര്യൻ വിട വാങ്ങി. ആദരാഞ്ജലികൾ..കണ്ണീർ പ്രണാമം. മരണത്തിനും തോൽപ്പിക്കാൻ കഴിയാത്ത ഓർമ്മകളിൽ വി.എസ്. ജീവിക്കുമ്പോൾ ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കും. ആദർശസൂര്യന് ആദരാഞ്ജലികൾ. സത്യവും നീതിബോധവും കൊണ്ട് എന്നും സാധാരണ ജനസമൂഹത്തോടൊപ്പം നില ഉറപ്പിക്കുകയും ചെയ്ത യഥാർത്ഥ കമ്മ്യൂണിസ്റ്റ്. ഇനി വരുമോ ഇതുപോലെ ആദർശമുള്ള മനുഷ്യർ. പുതിയ തലമുറയ്ക്ക് പാഠമാകട്ടെ മാതൃകാപരമായ ആ ജീവിതം. വിഎസ് അച്യുതാനന്ദൻ ജ്വലിക്കുന്ന ഓർമ്മയായി മനുഷ്യഹൃദയങ്ങളിൽ എന്നും ജീവിക്കും."

Related Stories

No stories found.
Times Kerala
timeskerala.com