വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയെന്ന് വിദ്യാർഥിനി; പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ കഴുത്തറുത്ത് യുവാവ്

വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയെന്ന് വിദ്യാർഥിനി; പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ കഴുത്തറുത്ത് യുവാവ്
Published on

പത്തനംതിട്ട: വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയെന്ന പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ കഴുത്തറുത്ത് യുവാവ്. തട്ട സ്വദേശിയായ നാൽപതുകാരനാണ് കത്തികൊണ്ട് കഴുത്തറുത്തത്. വസ്ത്രം മാറുന്നത് ഇയാൾ ഒളിഞ്ഞുനോക്കിയതായി വിദ്യാർഥിനി അധ്യാപകരോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇവർ ചൈൽഡ് ലൈനിനെ ഇക്കാര്യം അറിയിച്ചു. ചൈൽഡ് ലൈനിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കൊടുമൺ പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. ഇയാൾ നിരന്തരം ശല്യംചെയ്തിരുന്നതായും പ്രേമാഭ്യർഥന നടത്തിയിരുന്നെന്നും കുട്ടി മൊഴിനൽകി.

ഇതോടെയാണ് യുവാവിനെ തേടി പൊലീസ് വീട്ടിലെത്തിയത്. കതകിൽ മുട്ടിവിളിച്ചപ്പോൾ ഇയാൾ ജനൽ തുറന്ന് കത്തിയുമായി ഭീഷണി മുഴക്കുകയും പൊലീസ് കതക് തുറക്കാൻ ശ്രമിച്ചപ്പോൾ കഴുത്ത് മുറിക്കുകയുമായിരുന്നു. ഇതോടെ പൊലീസ് കതക് ചവിട്ടിത്തുറന്ന് കത്തി പിടിച്ചുവാങ്ങി. അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുറിവ് ആഴത്തിലുള്ളതായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com