സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് തുടക്കമായി |onam celebration

ഒരാഴ്ചകാലം 33 വേദികളിൽ ആയാണ് ആഘോഷ പരിപാടികൾ.
onam celebration
Published on

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് തുടക്കമായി. തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഒരാഴ്ചകാലം 33 വേദികളിൽ ആയാണ് ആഘോഷ പരിപാടികൾ.

ആഘോഷങ്ങൾ ചില വിഭാഗങ്ങളിൽ മാത്രമായി ചുരുക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെയും തമിഴ് സിനിമാതാരം രവി മോഹനും ഉദ്ഘാടനം പരിപാടിയിൽ അതിഥികളായി എത്തി.

ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ഒരുക്കിയ ഓണസദ്യയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 10000ലധികം കലാകാരന്മാർ ആഘോഷങ്ങളുടെ ഭാഗമാവും. 5, 6, 7 തീയതികളിൽ നഗരത്തിൽ ഡ്രോൺ ഷോ ഒരുക്കും.ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com