
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശമാരുടെ പ്രശ്നത്തിൽ സംഥാനത്തിന്റെ ഭാഗത്ത് നിന്നും ഇനി ഒന്നും ചെയ്യാനില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. അവരുടെ വേതനം വര്‍ധിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും, കേന്ദ്രം നിശ്ചയിച്ച തുകയേക്കാള്‍ കൂടുതലാണ് നിലവില്‍ സംസ്ഥാനം ആശമാര്‍ക്ക് കൊടുക്കുന്നത്. ആശമാരുടെ ആവശ്യങ്ങളോട് സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഒരു വിയോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രശ്നത്തിന് പരിഹാരം കാണേണ്ടത് കേന്ദ്രമാണ്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ സമരത്തിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.