Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKerala'പോകുന്ന പോക്കിൽ ഒരു തെറി കൂടി പറഞ്ഞിട്ട് പോകാമെന്ന നിലപാട്': മുഖ്യമന്ത്രിക്കെതിരെ...

‘പോകുന്ന പോക്കിൽ ഒരു തെറി കൂടി പറഞ്ഞിട്ട് പോകാമെന്ന നിലപാട്’: മുഖ്യമന്ത്രിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ | Chief Minister

🎙️ Latest Podcast

കോട്ടയം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അധിക്ഷേപകരമായ ഭാഷാപ്രയോഗത്തിൽ രൂക്ഷവിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാക്കുകൾ ഒരു ഭരണാധികാരിക്ക് ചേർന്നതല്ലെന്നാണ് അദ്ദേഹം പറഞ്ഞത് .(The stance that you can curse on the way out, Thiruvanchoor Radhakrishnan against the Chief Minister)

പോകുന്ന പോക്കിൽ ഒരു തെറികൂടി പറഞ്ഞിട്ട് പോകാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അസഭ്യം പറഞ്ഞതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിഹസിച്ചു. ഇത്തരം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി തന്റെ വാക്കുകളിൽ മിതത്വം പാലിക്കണമായിരുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു. രേവന്ത് റെഡ്ഡി പറഞ്ഞത് ഒരു സിനിമ ഡയലോഗായിരുന്നു. അതിന് മറുപടിയായി മറ്റൊരു സിനിമ ഡയലോഗ് തന്നെ പറയാമായിരുന്നു. അല്ലാതെ ഇത്തരമൊരു പദപ്രയോഗം ഒഴിവാക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.