
കൊണ്ടോട്ടി:-അധ്യാപകരുടെ അവകാശങ്ങൾ തുടർച്ചയായി കവർന്നെടുക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് ടിവി ഇബ്രാഹിം എംഎൽഎ ആവശ്യപ്പെട്ടു അർഹമായ അവകാശങ്ങൾ വർഷങ്ങളായി നൽകുന്നില്ല ,നിയമനങ്ങൾ പോലും ദിവസക്കൂലിയാക്കി മാറ്റിയ അവസ്ഥയാണ് കേരളത്തിൽ ഇന്ന് കാണുന്നത്. ലക്ഷങ്ങൾ ജീവനക്കാർക്ക് കുടിശ്ശികയാണ്.
ജീവനക്കാരോടുള്ള ദ്രോഹം സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊണ്ടോട്ടി ഉപജില്ല കെ എസ് ടി യു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടിവി ഇബ്രാഹിം.
ഉപജില്ലാ പ്രസിഡന്റ് എംഡി അൻസാരി അധ്യക്ഷതവഹിച്ചു.വിദ്യാഭ്യാസ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.യുകെ നാസർ അധ്യക്ഷത വഹിച്ചു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി കെ എം ഷഹീദ് തകർക്കരുത് പൊതുവിദ്യാഭ്യാസം തുടരരുത് നീതി നിഷേധം എന്ന സമ്മേളന പ്രമേയ പ്രഭാഷണം നടത്തി.ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഒന്നും,രണ്ടും യൂണിറ്റുകളെയും,സബ് ജില്ലയിലെ പ്രതിഭകളെയും ,സർവീസ് ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും യോഗം ആദരിച്ചു .കൗൺസിൽ മീറ്റ് ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു ഉപജില്ല ജനറൽ സെക്രട്ടറി നാസർ കണ്ണാട്ടിൽ വാർഷിക റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു.മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ സി അബ്ദുറഹ്മാൻ ,മൊറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജലീൽ മുണ്ടോടൻ,കെ.എസ് ടി യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ ടി അബ്ദുറഹ്മാൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറിമാരായ എ എ സലാം,വി പി സിദ്ധീഖ് ,കെ.എസ് ടി യു ജില്ലാ ട്രഷറർ കെ എം ഹനീഫ,ഓർഗനൈസിംഗ് സെക്രട്ടറി സഫ്തറലി വാളൻ,വനിതാവിങ് സംസ്ഥാന നേതാക്കളായ പി കെ സെമിന,എം ഷമീന ജില്ലാ ഭാരവാഹികളായ കെ പി ഫൈസൽ,കെ ടി അലവിക്കുട്ടി,
വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി അബു ഹാമിദ്.എൻ. ഇ ,സി നിഷാദ് ,എം ടി അസീസ്,നൗഷാദ് പി,സെയ്ത് മുഹമ്മദ് മോങ്ങം തുടങ്ങിയവർ പ്രസംഗിച്ചു.വൈകീട്ട് അധ്യാപക റാലിയോട് കൂടി സമ്മേളനം സമാപിച്ചു