കൊച്ചി: ലോകശ്രദ്ധ നേടിയ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് ഇന്ന് ആരംഭിക്കും. വൈകുന്നേരം ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.(The sixth edition of the Kochi Muziris Biennale begins today)
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാസൃഷ്ടികൾ ഇത്തവണത്തെ ബിനാലെയെ സമ്പന്നമാക്കും. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രോജക്ടുകളാണ് ബിനാലെയിൽ പ്രദർശനത്തിനായി ഇടം നേടിയിരിക്കുന്നത്.
മൂന്ന് മാസത്തിലധികം നീണ്ടുനിൽക്കുന്ന കലാ വിരുന്ന് മാർച്ച് 31-നാണ് സമാപിക്കുക. ആകെ 110 ദിവസത്തോളം നീളുന്നതാണ് ബിനാലെ. കൊച്ചിയുടെ കലാ സാംസ്കാരിക പൈതൃകത്തിന് ലോക ഭൂപടത്തിൽ ഇടം നേടിക്കൊടുത്ത ഈ ബിനാലെ പതിവ് പോലെ നിരവധി ആസ്വാദകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.