
ബംഗളൂരു: ഷിരൂരിലെ തെരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീശ് സെയ്ൽ. ഡ്രെഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനം. ഈശ്വർ മാൽപെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്നും എംഎൽഎ തുറന്നടിച്ചു. (The search in Shirur will not end soon)
തിങ്കളാഴ്ച റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിൽ എത്തും. നേരത്തെ അദ്ദേഹം സ്പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ സഹായങ്ങൾക്കായാണ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.