തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു; സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു; സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Published on

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കടൽ നൂറുമീറ്ററോളം ഉൾവലിഞ്ഞതായി നാട്ടുകാർ. വൈകുന്നേരം 4മണിയോടെയാണ് കടൽ ഉൾവലിഞ്ഞത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞും കടലിപ്പോഴും ഇതേ അവസ്ഥയിൽ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വിവിധയിടങ്ങളിൽ കടലാക്രമണമുണ്ടായിരുന്നു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയത് കാരണം നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്. കടൽ ഉൾവലിഞ്ഞത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമാവാമെന്നാണ് റിപ്പോർട്ട്. അതേസമയം, സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തീരദേശ ജില്ലകളിൽ റെഡ് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളത് കാരണം സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com