കന്യാസ്ത്രീകളുടെ ജയിൽ മോചനം മുമ്പേ നടക്കേണ്ടത് ; വൈകിപ്പിച്ചത് രാഷ്ട്രീയ നാടകം : രാജീവ് ചന്ദ്രശേഖർ |Rajeev chandrasekhar

ക​ന്യാ​സ്ത്രീ​ക​ളു​ടെ മോ​ച​ന​ത്തി​ന് സ​ഭ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ ത​ങ്ങ​ൾ സ​ഹാ​യി​ച്ചു.
RAJEEV CHANDRASHEKAR
Published on

ദുർ​ഗ് : ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ ജയിൽമോചിതരാക്കാൻ സഹായിക്കണമെന്ന് സഭ അഭ്യർത്ഥിച്ചപ്പോൾ സഹായിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണ് മോ​ച​നം വൈ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ന്യാ​സ്ത്രീ​ക​ളു​ടെ മോ​ചനത്തിനുള്ള എല്ലാ സഹായം ചെയ്‌തത്‌ തന്ന പ്രധാനമന്ത്രിയോടും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും നന്ദി പറഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

അതേ സമയം,എന്താണ് പൊളിറ്റിക്കൽ ഡ്രാമയെന്ന് ചോദിച്ചപ്പോൾ വിശദീകരിക്കാൻ തയ്യാറല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. എ​ഫ്‌​ഐ​ആ​ർ റ​ദ്ദാ​ക്കു​മോ, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഇ​ട​പെ​ടു​മോ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളോ​ടും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ്ര​തി​ക​രി​ച്ചി​ല്ല.

Related Stories

No stories found.
Times Kerala
timeskerala.com