
കൊച്ചി: 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം വിരിയുന്ന അപൂര്‍വ സസ്യമായ നീലക്കുറിഞ്ഞി പൂക്കള്‍ വിരിയുന്ന ദൃശ്യങ്ങള്‍ ഇനി മുന്നാറിലെ ക്ലബ് മഹീന്ദ്ര തോട്ടങ്ങളിലും കാണാം. മുറികളില്‍ നിന്നുതന്നെ ആസ്വദിക്കാവുന്ന നീലപ്പുഷ്പങ്ങള്‍ വിരിയുന്ന കാഴ്ച അതിഥികള്‍ക്ക് അപൂര്‍വമായ അനുഭവം സമ്മാനിക്കുന്നു.
ഇരവികുളം പാര്‍ക്കിന് 40 കിലോമീറ്റര്‍ അടുത്തുള്ള മൂന്നാറിലെ ക്ലബ് മഹീന്ദ്ര തോട്ടങ്ങളില്‍ ഈ സീസണില്‍ നീലകുറിഞ്ഞി വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇരവികുളം നാഷണല്‍ പാര്‍ക്ക്, രാജമല, കൊവിലൂര്‍, കടവരി തുടങ്ങിയ സ്ഥലങ്ങളില്‍ പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങി.
2006ല്‍ കേരള സര്‍ക്കാര്‍ സ്ഥാപിച്ച കുറിഞ്ഞിമല സങ്കേതം, ഈ അപൂര്‍വ സസ്യത്തെയും അതിനോടൊപ്പം ഉള്ള പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനായാണ് രൂപീകരിച്ചത്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഫ്ളോറല്‍ സങ്കേതവുമാണ്.
സമുദ്ര നിരപ്പില്‍ നിന്ന് 1500-2500 മീറ്റര്‍ ഉയരത്തിലുള്ള കേരളത്തിലെയും തമിഴ്നാട്ടിലെയും ശോല പുല്‍മേടുകളില്‍ മാത്രം വളരുന്ന നീല കുറിഞ്ഞികള്‍ വിരിയുന്നത് ഏഴു മുതല്‍ 15 ദിവസങ്ങള്‍ മാത്രമാണ്. അതിനാല്‍ അതിഥികള്‍ക്ക് ഈ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ ചുരുങ്ങിയ സമയം മാത്രമേ ലഭിക്കുകയുള്ളൂ. ക്ലബ് മഹീന്ദ്രയില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗം വര്‍ഷം മുഴുവന്‍ ഈ ചെടികള്‍ക്കായി അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നുണ്ട്. കാടുകള്‍ക്കിടയിലൂടെ നടത്തുന്ന നേച്ചര്‍ വാക്കുകളും വഴികളിലെ നിര്‍ദേശങ്ങളും അതിഥികള്‍ക്ക് ഈ പ്രകൃതി ദൃശ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാനും ആസ്വദിക്കാനും സഹായിക്കുന്നു.
2030ലാണ് അടുത്ത വലിയ നീലക്കുറിഞ്ഞി പുഷ്പ വസന്തം പ്രതീക്ഷിക്കുന്നത്.