
തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ നിസാരമായി കാണാൻ ശ്രമിക്കരുതെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള മലയോര ജാഥയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
1972 ലെ വന്യജീവി നിയമം ഭേദഗതി ചെയ്യാതെ ഈ കാര്യത്തിൽ ഒരു ശാശ്വത പരിഹാരം കാണാൻ കഴിയില്ലെന്നും വേനൽക്കാലം ആകുമ്പോൾ മാത്രമല്ല ഇപ്പോൾ ശബരിമല സീസണിലും കർണാടകയിൽ നിന്ന് വരെയുള്ള ആനകൾ ഉപ്പും വെള്ളവും തേടി കേരളത്തിൽ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് അക്രമകാരികളായ മൃഗങ്ങളെ പാമ്പാണെങ്കിൽ പോലും പണ്ട് തല്ലിക്കൊന്നാൽ കേസില്ലായിരുന്നു ഇപ്പോൾ അതല്ല സ്ഥിതി.ഇതിനകം തന്നെ നിരവധി മനുഷ്യജീവനകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ കാര്യത്തിൽ മാർച്ച് 27 ആം തീയതി ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പാർലമെൻറ് മാർച്ച് പൂർണപിന്തുണ പ്രഖ്യാപിക്കുന്നത് അദ്ദേഹം അറിയിച്ചു.