
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്(Govindachamy). കണ്ണൂർ സെൻട്രൽ ജയിലിലെ ഇരുമ്പഴികൾ അറുത്ത് പുറത്തു ചാടിയ ഗോവിന്ദച്ചാമി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ തുറന്നു പറഞ്ഞത്.
"ജയിലിലെ ഇരുമ്പഴികൾ അറുക്കാനുള്ള ബ്ലേഡ് ജയിലിലുള്ള ഒരാളിൽ നിന്നാണ് ലഭിച്ചത്. ജയിൽ അടുക്കളയിലെ ജോലിക്കാരനായ തടവുകാരനാണ് ഇത് നൽകിയത്. 2 കമ്പികൾ മുറിച്ചാണ് പുറത്തു കടന്നത്. സെല്ലിന്റെ കമ്പിയുടെ താഴ് ഭാഗം നേരത്തെ മുറിച്ചു തുടങ്ങിയിരുന്നു. ജയിൽ അധികൃതർക്ക് മനസ്സിലാകാതിരിക്കാൻ തുണി കെട്ടിവച്ചു. ജയിലിൽ നിന്നും പുറത്തു കടന്ന ശേഷം പ്ലാസ്റ്റിക് വീപ്പയുടെ മുകളിൽ കയറി ഫെൻസിംഗിന്റെ തൂണിൽ കുടുക്കിട്ടു. ഇതിനായി ജയിൽ മോചിതരായവരുടെ തുണികൾ ശേഖരിച്ചു. സംശയം തോന്നിയ ജയിൽ വാർഡൻ തുണി എന്തിനാണെന്ന് അന്വേഷിച്ചിരുന്നു. എലി വരാതിരിക്കാനാണെന്ന് മറുപടി നൽകി."
ജയിലിൽ നിന്നും മറ്റു സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞു. അതേസമയം ഇയാളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.