രാഷ്ട്രപതി സന്നിധാനത്തെത്തുക ഗൂർഖ ജീപ്പിൽ ; നിലയ്ക്കലിലേക്ക് ഹെലിക്കോപ്റ്ററില്‍ |sabarimala

പ​മ്പ​യി​ൽ നി​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​ത്യേ​ക ഖു​ർ​ഖാ ജീ​പ്പി​ലാ​ണ് വാ​ഹ​ന വ്യൂ​ഹം ഒ​ഴി​വാ​ക്കി മ​ല​ക​യ​റു​ക.
sabarimala
Published on

തിരുവനന്തപുരം∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർശനത്തിന്റെ സമയക്രമം പ്രഖ്യാപിച്ചു. ഈ ​മാ​സം 21ന് ​വൈ​കു​ന്നേ​ര​മാ​ണ് രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തി​ലെ​ത്തു​ക.അന്ന് രാത്രി രാജ്ഭവനില്‍ ആകും രാഷ്ട്രപതി താമസിക്കുക.

22ന് ​രാ​വി​ലെ 9.35ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ല​യ്ക്ക​ലി​ലേ​ക്ക് തി​രി​ക്കും. 10.20ന് ​നി​ല​യ​ക്ക​ലി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി റോ​ഡ് മാ​ർ​ഗം പമ്പയില്‍ എത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനമായ ‘ഗൂർഖാ ഫോഴ്സി’ൽ ആയിരിക്കും സന്നിധാനത്തേക്കു പോകുക.

പ​മ്പ​യി​ൽ നി​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​ത്യേ​ക ഖു​ർ​ഖാ ജീ​പ്പി​ലാ​ണ് വാ​ഹ​ന വ്യൂ​ഹം ഒ​ഴി​വാ​ക്കി മ​ല​ക​യ​റു​ക. നാ​ല് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​യി​രി​ക്കും ജീ​പ്പി​ൽ ഉ​ണ്ടാ​കു​ക. അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കും.

ഉ​ച്ച​യ്ക്ക് 12 ഓ​ടെ സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന രാ​ഷ്ട​പ​തി ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ദേ​വ​സ്വം ഗ​സ്റ്റ് ഹൗ​സി​ൽ ത​ങ്ങും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം മൂ​ന്നി​ന് പ​മ്പ​യി​ലേ​ക്ക് തി​രി​ക്കും.തി​രി​ച്ച് റോ​ഡ് മാ​ർ​ഗം നി​ല​യ്ക്ക​ലി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ഹെ​ലി​ക്കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തും. സം​സ്ഥാ​ന​ത്തെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം 24ന് ​മ​ട​ങ്ങും.

Related Stories

No stories found.
Times Kerala
timeskerala.com