
അമരാവതി: പോലീസ് അനുമതി ലഭിക്കാത്തതിനാൽ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്ര സന്ദർശനം മുന്‍ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി റദ്ദാക്കി. വെള്ളിയാഴ്ച രാത്രി തിരുമലയിലെത്തി ശനിയാഴ്ച ക്ഷേത്ര ദര്‍ശനം നടത്താനാണ് തീരുമാനിച്ചിരുന്നത്.
നേരത്തേ തിരുപ്പതി ലഡുവുമായി ബന്ധപ്പെട്ട് കള്ളം പരത്തുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ശാസിക്കണമെന്നാശ്യപ്പെട്ട് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു.