‘പി.പി ദിവ്യ കുറ്റവിമുക്തയാണെന്ന് ഹരജിക്കാരി തന്നെ പറയുന്നു’; നവീൻ ബാബുവിന്റെ മരണത്തിൽ എം.വി ജയരാജൻ

‘പി.പി ദിവ്യ കുറ്റവിമുക്തയാണെന്ന് ഹരജിക്കാരി തന്നെ പറയുന്നു’; നവീൻ ബാബുവിന്റെ മരണത്തിൽ എം.വി ജയരാജൻ
Published on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്ത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം സമർപ്പിച്ച ഹരജിയിൽ വ്യക്തമാകുന്ന കാര്യങ്ങൾ ദിവ്യക്ക് അനുകൂലമാണെന്ന് ജയരാജൻ പറഞ്ഞു. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. അതിന്റെ മറ്റൊരർഥം പി.പി ദിവ്യ കുറ്റക്കാരിയല്ലെന്ന് ഹരജിക്കാരി തന്നെ പറയുന്നു എന്നാണെന്നും ജയരാജൻ വ്യക്തമാക്കി.

ദിവ്യക്കെതിരെയുള്ള ആരോപണം ആത്മഹത്യാ പ്രേരണയാണ്. കൊന്നു കെട്ടിത്തൂക്കിയെന്ന ആരോപണം ദിവ്യക്കെതിരെ ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കൊലപാതകമാണെങ്കിൽ ആരാണ് അത് ചെയ്തതെന്ന് അന്വേഷിക്കണം. ആരായാലും അന്വേഷണം വേണം. സിബിഐ അന്വേഷണത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും ജയരാജൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com