
റിപ്പോർട്ട് : അൻവർ ഷരീഫ്
കോഴിക്കോട് : ദന്തൽ കോളേജിൻറെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. അല്പസമയം മുൻപാണ് സംഭവം. മതിലിന് അരികിൽ നിർത്തിയിട്ട കാറിനു മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. അതേസമയം , അപകടത്തിൽ ആളപായമില്ല.
Konni quarry accident: കോന്നിയിലെ പാറമട അപകടത്തിൽ ഒരു മരണം; മൃതദേഹം പുറത്തെടുത്തു; മറ്റൊരാൾക്കായി തിരച്ചിൽ
കോന്നിയിൽ പാറമടയിലുണ്ടായ അപകടത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. തിരച്ചിലിനിടെ , അപകടത്തിൽപ്പെട്ട ഒരാളുടെ കാലുകൾ പാറക്കെട്ടിനിടയിൽ കണ്ടിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം.ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.അതേസമയം , രണ്ടാമത്തെയാൾ ഹിറ്റാച്ചിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. കോന്നി പയ്യനാമണ്ണില്‍ പാറമടയിലാണ് അപകടം.