
തിരുവനന്തപുരം: രേഖാമൂലം പരാതി ലഭിക്കാത്ത സാഹചര്യത്തിൽ താൻ രാജിക്കില്ലെന്ന് അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ(Rahul Mamkootathil). ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഐഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്‌ക്കേണ്ട ആവശ്യം ഇല്ലന്ന് അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
രാഹുലിന് എതിരെ പോലീസിൽ ഈ വിഷയത്തിൽ ഒരു പരാതി പോലും രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിക്കാരികളായ സ്ത്രീകളോ അവരുടെ കുടുംബമോ പരാതി പെട്ടിട്ടുമില്ല. രാഹുൽ ആരോപണ വിധേയൻ മാത്രമാണ്. ആ സാഹചര്യത്തിൽ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കിയിരുന്നു.