

തിരുവനന്തപുരം: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച അയോന മോൺസണിന്റെ (17) അവയവങ്ങൾ മറ്റൊരാൾക്ക് പുതുജീവൻ നൽകാനായി തിരുവനന്തപുരത്തേക്ക് എത്തിക്കുന്നു. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യത്തെ അവയവദാനമെന്ന പ്രത്യേകതയും ഇതിനുണ്ട്.(The organ of the student who died after falling from school building in Kannur will be brought to Trivandrum)
അയോനയുടെ വൃക്കയാണ് വിദഗ്ധ ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കാനായി തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്. രാവിലെ 10.55-ഓടെ വൃക്കയുമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വൃക്ക എത്തിക്കാൻ പോലീസ് പ്രത്യേക 'ഗ്രീൻ കോറിഡോർ' ഒരുക്കിയിട്ടുണ്ട്. തടസ്സങ്ങളില്ലാതെ അതിവേഗം ആശുപത്രിയിൽ എത്തിക്കാനാണ് ഈ സംവിധാനം.