

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസിൽ പി വി അൻവർ എം എൽ എയ്ക്ക് നോട്ടീസയച്ച് കോടതി.ഡിസംബർ മൂന്നിന് കണ്ണൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് അൻവറിന് ലഭിച്ച നോട്ടീസ്
അപകീർത്തികരവും വ്യാജവുമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെയാണ് പി ശശി പി വി അൻവറിനെതിരെ കേസ് ഫയൽ ചെയ്തത്.പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ പി പി ദിവ്യയുടെ ഭർത്താവിൻ്റെ ബിനാമിയാണ് പി ശശി എന്ന് പിവി അൻവർ ആരോപണം ഉന്നയിച്ചിരുന്നു.