Samsung Galaxy Z Fold series: സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് സീരിസിലെ പുതിയ താരം പുറത്തിറങ്ങി, ഏറ്റവും കനംകുറഞ്ഞ മോഡലെന്ന് പ്രഖ്യാപനം

സാംസങിന്റെ ഏഴാം തലമുറയായി അവതരിപ്പിച്ച സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് സെവന്‍ ഫോള്‍ഡബിള്‍ ഫോണുകളുടെ നിരയിലെ ഏറ്റവും ഭാരം കുറഞ്ഞതും ഈടുനില്‍ക്കുന്നതുമായ ഫോണാണെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
Samsung Galaxy Z Fold series
Published on

ഫോള്‍ഡബിള്‍ ഫോണുകളുടെ ശ്രേണിയില്‍ ഏറ്റവും പുതിയ മോഡല്‍ അവതരിപ്പിച്ച് സാംസങ്. ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ് ജൂലൈ 9 ന് ന്യൂയോര്‍ക്കിലെ ബ്രുക്ലിനില്‍ നടന്ന ചടങ്ങിലാണ് ഏറ്റവും ഭാരവും കനവും കുറഞ്ഞ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചത്. ഭാവിയിലെ ആവശ്യങ്ങള്‍ക്കു കൂടി അനുയോജ്യമായ വിധത്തിലാണ് ഗാലക്‌സി ശ്രേണിയിലേക്ക് പുതിയ അതിഥിയെത്തുന്നത്. സാംസങിന്റെ ഏഴാം തലമുറയായി അവതരിപ്പിച്ച സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് സെവന്‍ ഫോള്‍ഡബിള്‍ ഫോണുകളുടെ നിരയിലെ ഏറ്റവും ഭാരം കുറഞ്ഞതും ഈടുനില്‍ക്കുന്നതുമായ ഫോണാണെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

2019ലാണ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ആദ്യമായി ഫോള്‍ഡബിള്‍ ഫോണ്‍ സാംസങ് പുറത്തിറക്കിയത്. സ്മാര്‍ട്ട് ഫോണ്‍ പോലെ അനായാസം കൊണ്ടു നടക്കാവുന്ന അതേസമയം ടാബ്ലറ്റിന്റെ ഗുണം ചെയ്യുന്ന ഗാലക്സി ഇസഡ് ഫോള്‍ഡ് ആയിരുന്നു അത്. പക്ഷേ ഉയര്‍ന്ന വിലയും ഈടിനെക്കുറിച്ചും ആയുര്‍ദൈര്‍ഘ്യത്തെപ്പറ്റിയുമുള്ള ആശങ്കയും മൂലം അതു വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല.

'ഗാലക്സി ഇസഡ് സീരീസിലെ ഓരോ ഫോണും മുന്‍ പതിപ്പിനെക്കാള്‍ ഈടോടെയും കനവും ഭാരവും കുറച്ചുമാണ് ഞങ്ങളുടെ ഡിസൈനര്‍മാരും എഞ്ചിനീയര്‍മാരും രൂപകല്‍പ്പന ചെയ്യുന്നതും നിര്‍മിക്കുന്നതും ' - കമ്പനിയുടെ ഡിവൈസ് എക്‌സ്പീരിയന്‍സ് വിഭാഗം മേധാവി ടി.എം റോഹ് പറയുന്നു.

പുതിയ ഫോണിലെ ക്യാമറ കൂടുതല്‍ മികവുറ്റതാണെന്നതിന്റെ സൂചന സാംസങ് പുറത്തുവിട്ട ടീസറുകളിലുണ്ട്. ഗാലക്സി എസ് 25 സീരീസിന്റെ അള്‍ട്രാ ക്യാമറാ എക്‌സ്പീരിയന്‍സ് പുതിയ ഗാലക്സി ഇസഡ് ഫോള്‍ഡ് 7-ല്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഫോള്‍ഡബിള്‍ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിട്ടും ക്യാമറ തൃപ്തികരമല്ലാത്തതു കൊണ്ടു മാത്രം അതിനു മടിച്ചു നിന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇക്കുറി സാംസങ്ങിനു കഴിയും.

ഗാലക്‌സി എഐ ഉപയോഗിച്ച് കൂടുതല്‍ എഐ ഫീച്ചറുകളും മികച്ച ഹാര്‍ഡ്വെയര്‍ സപ്പോര്‍ട്ടോടെ പുതിയ എഐ-പവര്‍ ഇന്റര്‍ഫേസും ഫോണിലുണ്ടാവുമെന്നാണ് സൂചന

Related Stories

No stories found.
Times Kerala
timeskerala.com