എ​ഡി​റ്റ് ചെ​യ്ത എ​മ്പു​രാ​ന്‍ സി​നി​മ​യു​ടെ പു​തി​യ പ​തി​പ്പ് ഇ​ന്ന് തി​യ​റ്റ​റു​ക​ളിൽ

empuraan
Published on

കൊ​ച്ചി: പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം എ​മ്പു​രാ​ന്‍ സി​നി​മ​യു​ടെ പു​തി​യ പ​തി​പ്പ് ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. വൈ​കി​ട്ടോ​ടെ​യാ​ണ് റീ ​എ​ഡി​റ്റ് ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം. ചിത്രം പുറത്ത് വന്നതിനു പിന്നാലെ ചി​ത്ര​ത്തി​നെ​തി​രെ സം​ഘ​പ​രി​വാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇതിനു പിന്നാലെയാണ് റീ​എ​ഡി​റ്റിം​ഗി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കിയത്. ഉ​ട​ൻ റീ​എ​ഡി​റ്റ് ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.എ​മ്പു​രാ​ന്‍റെ റീ ​എ​ഡി​റ്റ​ഡ് പ​തി​പ്പി​ല്‍ ആ​ദ്യ മു​പ്പ​ത് മി​നി​റ്റി​ൽ കാ​ണി​ക്കു​ന്ന ഗു​ജ​റാ​ത്ത് ക​ലാ​പ രം​ഗ​ങ്ങ​ൾ കു​റ​യ്ക്കും എ​ന്നാ​ണ് റിപ്പോർട്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് എ​തി​രാ​യ​വ​രെ ദേ​ശീ​യ ഏ​ജ​ൻ​സി കേ​സി​ൽ കു​ടു​ക്കു​ന്ന​താ​യി കാ​ണി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തും. ബാ​ബ ബ​ജ്‌​രം​ഗി എ​ന്ന വി​ല്ല​ന്റെ പേ​ര് മാ​റ്റി​യേ​ക്കും എ​ന്നാ​ണ് വി​വ​രം.

അതേസമയം , ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ മോ​ഹ​ൻ​ലാ​ൽ ഇ​ന്ന് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച കു​റി​പ്പി​ലാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. പ്രി​യ​പ്പെ​ട്ട​വ​രെ വേ​ദ​നി​പ്പി​ച്ച വി​ഷ​യ​ങ്ങ​ളെ നി​ര്‍​ബ​ന്ധ​മാ​യും സി​നി​മ​യി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും മോ​ഹ​ൻ​ലാ​ല്‍ വ്യ​ക്ത​മാ​ക്കി.​സം​വി​ധാ​യ​ക​ന്‍ പൃ​ഥ്വി​രാ​ജും, നി​ര്‍​മ്മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ഈ ​പോ​സ്റ്റ് റീ ​ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com