തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നാട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി.
കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. നെട്ടയത്തെ വീട്ടില്‍നിന്ന് പതിനൊന്നരയോടെയാണ് ഭൗതിക ശരീരം കെപിസിസി ആസ്ഥാനത്തേക്കു കൊണ്ടുവന്നത്. കിഴക്കേക്കോട്ട അയ്യപ്പസേവാസംഘത്തിലും പൊതുദര്‍ശനത്തിനു വച്ചു.
ഇന്നലെയും ഇന്നു രാവിലെയുമായി നെട്ടയത്തെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകൾ പ്രിയനേതാവിനെ ഒരു നോക്കു കാണാനായി എത്തിയിരുന്നു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.