'നിന്നെ കൊല്ലും': മലയാറ്റൂരിലെ 19കാരിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് ആസൂത്രിതമായി | Murder

ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി
The murder of 19-year-old girl in Malayattoor by her boyfriend was a planned one
Updated on

കൊച്ചി: മലയാറ്റൂരിൽ 19 വയസ്സുള്ള ഏവിയേഷൻ വിദ്യാർത്ഥിനിയായ ചിത്രപ്രിയയെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരം തന്നെയാണെന്ന് പോലീസിന്റെ നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയായ അലൻ മൊഴി നൽകിയിരുന്നത്. എന്നാൽ, മൊഴി കളവാണെന്നും കൊലപാതകം ആസൂത്രിതമാണെന്നുമാണ് ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസിന് മനസ്സിലാക്കാനായത്.(The murder of 19-year-old girl in Malayattoor by her boyfriend was a planned one)

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇയാൾ ചിത്രപ്രിയയ്ക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. 'നിന്നെ കൊല്ലും' എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രതി അയച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നതെന്ന് എറണാകുളം റൂറൽ പോലീസ് മേധാവി എം. ഹേമലത അറിയിച്ചു.

ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്ന ചിത്രപ്രിയ, അലനുമായുള്ള ബന്ധം ഏറെക്കുറെ അവസാനിപ്പിച്ച ശേഷമാണ് പഠനത്തിനായി പോയത്. എന്നാൽ, അതിനു ശേഷവും അലൻ ഫോണിൽ ബന്ധപ്പെടുകയും മറ്റ് സുഹൃത്തുക്കളുടെ പേരുകളിൽ വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. തിരികെ ബെംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് ആസൂത്രിതമെന്നോണം അലൻ ചിത്രപ്രിയയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com