പത്തനംതിട്ട : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡ് പ്രതിഷേധം. പത്തനംതിട്ട കലഞ്ഞൂരില്‍ മാത്രം രണ്ട് ഫ്‌ളക്‌സുകളാണ് സുകുമാരന്‍ നായര്‍ക്കെതിരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'മന്നത്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ വഞ്ചിച്ചു. ശബരിമല കേസുകള്‍ ജനറല്‍ സെക്രട്ടറി മറന്നോ. നൂറുകണക്കിന് ഹിന്ദുക്കളുടെ ജീവിതം ഇന്നും കോടതി വരാന്തയില്‍.' എന്ന ഉള്ളടക്കത്തോടെയാണ് ഇരു ഫ്‌ളക്‌സുകളും ഉയര്‍ന്നിരിക്കുന്നത്.
പത്തനംതിട്ടയിലേത് കൂടാതെ ഇന്ന് ശാസ്താംകോട്ട വേങ്ങയിലും എന്‍എസ്എസ് നേതൃത്വത്തിനെതിരെ വീണ്ടും ബാനര്‍ ഉയര്‍ന്നിരുന്നു. സമുദായത്തെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ച നേതൃത്വം സമുദായത്തിന് തന്നെ നാണക്കേടെന്നും ബാനറില്‍ വിമര്‍ശനമുണ്ട്.