
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഈ ആഴ്ച നിറഞ്ഞ് നിൽക്കുന്ന മത്സരാർത്ഥിയാണ് നെവിൻ. നോമിനേഷനിൽ തന്റെ പേര് പറഞ്ഞതിന് പിന്നാലെ അനുമോളുടെ നേർക്ക് പക തീർക്കുന്ന നെവിനെയാണ് ഷോയിൽ കാണാനാകുന്നത്. ഇത് നെവിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ നെഗറ്റീവ് ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ആഴ്ചത്തെ എവിക്ഷനിൽ നെവിൻ പുറത്താക്കപ്പെടാനുളള സാധ്യതയും വളരെ കൂടുതലാണ്.
അനൌദ്യോഗികമായ വോട്ടിംഗ് ഫലങ്ങളിലെല്ലാം നെവിൻ ഏറ്റവും പിറകിലാണെന്നാണ് വിവരം. ഷോയിലെ ഏറ്റവും ഫേക്കും സ്വാർത്ഥനുമായ മത്സരാർത്ഥിയാണ് നെവിൻ എന്ന് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
മലയാളം ബിഗ് ബോസ് ചരിത്രത്തിൽ 'ഏറ്റവും സ്വാർത്ഥനും, മറ്റുള്ളവരോട് പക കൊണ്ടും പെരുമാറുന്ന വ്യക്തി' എന്ന ട്രോഫി ഇതുവരെ ജാന്മണിയുടെ പേരിൽ സുരക്ഷിതമായിരുന്നു. എന്നാൽ, ഇപ്പോൾ ഒരു ജാന്മണി പ്രോ മാക്സ് വേർഷൻ ആയി നെവിൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് ആ ട്രോഫി സ്വന്തമാക്കി കഴിഞ്ഞു. ഇത് വെറും തോന്നലല്ലെന്നും ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പ്രേക്ഷകരിലൊരാൾ കുറിക്കുന്നു:
"ഈ സീസണിലെ ഏറ്റവും "ഫേക്ക്" ആയതും ഏറ്റവും മോശം സ്വഭാവത്തിനുടമയുമായ മത്സരാർത്ഥി ആരാണെന്ന കാര്യത്തിൽ, യഥാർത്ഥത്തിൽ, പ്രേക്ഷകർക്ക് അഭിപ്രായവ്യത്യാസമുണ്ടാകാൻ ഇടയില്ല. പിആർ ഏജന്റുമാർ എത്ര ശ്രമിച്ചാലും, എത്ര വെള്ളപൂശലുകളും തേച്ചുമാച്ചലുകളും നടത്തിയാലും, നെവിന്റെ ഉള്ളിലുള്ള വൃത്തികെട്ട സ്വഭാവം ബിഗ്ഗ്‌ബോസ് കാണുന്ന എല്ലാവരും വ്യക്തമായി കണ്ടുകഴിഞ്ഞു."