'തന്ത്രിയെ ജയിലിൽ ഇട്ടപ്പോൾ മന്ത്രി വീട്ടിലിരിക്കുന്നു': രാജീവ് ചന്ദ്രശേഖർ | Sabarimala

മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു
'തന്ത്രിയെ ജയിലിൽ ഇട്ടപ്പോൾ മന്ത്രി വീട്ടിലിരിക്കുന്നു': രാജീവ് ചന്ദ്രശേഖർ | Sabarimala
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട ഉന്നതരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായ തന്ത്രിയെ പാർട്ടി സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കുറ്റവാളികൾ ജയിലിലാകുമ്പോൾ മന്ത്രി വീട്ടിലിരിക്കുകയാണെന്ന് പരിഹസിച്ചു.(The minister is at home while the Tantri is in jail, Rajeev Chandrasekhar on Sabarimala gold theft case)

ആചാരലംഘനം കുറ്റകരമാണെങ്കിൽ കേരളത്തിൽ ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കോൺഗ്രസ് മറുപടി നൽകണം. ഈ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വി.ബി.ജി. റാംജി സമരം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തൊഴിലുറപ്പ് പദ്ധതിയെ മോദി സർക്കാർ അട്ടിമറിക്കുന്നു എന്ന പ്രചാരണം നുണയാണ്. യുപിഎ ഭരണകാലത്ത് നൽകിയതിനേക്കാൾ മൂന്നിരട്ടിയിലധികം തുക (7.83 ലക്ഷം കോടി) ബിജെപി സർക്കാർ പത്ത് വർഷത്തിനുള്ളിൽ നൽകി. തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആക്കി വർധിപ്പിച്ചു.

പാവപ്പെട്ടവരുടെ പേരിൽ പദ്ധതിയുണ്ടാക്കി പണം തട്ടുന്ന പരിപാടി ഇനി നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പണം നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എത്തുന്നതിനാൽ ഇടനിലക്കാർക്ക് തട്ടിപ്പ് നടത്താനാവില്ല. കേരളത്തിൽ 1000 കോടിയുടെ വ്യാജ പ്രോജക്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ 14 ശതമാനത്തോളം കാർഡുകൾ വ്യാജമായിരുന്നു. ജിയോ ടാഗിംഗ് ഏർപ്പെടുത്തുന്നതോടെ ഇത്തരം തട്ടിപ്പുകൾ പൂർണ്ണമായും അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com