'മുഖ്യമന്ത്രി എവിടെ ?': വി സി നിയമന തർക്കത്തിൽ മഞ്ഞുരുകിയില്ല, ഗവർണറുമായി മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ച പരാജയം | Governor

താൻ നിയമിച്ച വിസിമാർ തികച്ചും യോഗ്യരാണെന്ന് ഗവർണർ പറഞ്ഞു
'മുഖ്യമന്ത്രി എവിടെ ?': വി സി നിയമന തർക്കത്തിൽ മഞ്ഞുരുകിയില്ല, ഗവർണറുമായി മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ച പരാജയം | Governor
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലാ വൈസ് ചാൻസലർ (വിസി) നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കറും നിയമമന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടു. വിട്ടുവീഴ്ചക്കില്ലെന്ന കടുത്ത നിലപാട് ഗവർണറും സർക്കാരും സ്വീകരിച്ചതോടെയാണ് സമവായ നീക്കം ഫലം കാണാതെ പോയത്.(The meeting between ministers and the governor on VC appointment has been failed )

താൻ നിയമിച്ച വിസിമാർ തികച്ചും യോഗ്യരാണെന്ന് ഗവർണർ കൂടിക്കാഴ്ചയിൽ നിലപാടെടുത്തു. ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഗവർണർ മന്ത്രിമാരോട് ആരാഞ്ഞു. കൂടാതെ, മുഖ്യമന്ത്രി വിസിമാരുടെ മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ഗവർണർ മന്ത്രിമാരെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.

കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല നിയമന തർക്കങ്ങളിൽ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ അനുനയ നീക്കത്തിന് നിർബന്ധിതമായത്. വിസി നിയമനത്തിനായി സർക്കാരും ഗവർണറും വ്യത്യസ്ത പേരുകളാണ് മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുടെ ശുപാർശയ്‌ക്കെതിരെ ഗവർണർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു. സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. മെറിറ്റ് പരിഗണിക്കാതെ മാധ്യമ വാർത്തകളുടെ പേരിൽ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു.

തർക്കം തുടരുന്നതിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ജെ.ബി. പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം കോടതി ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി കർശന താക്കീത് നൽകിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com