
കൊടുങ്ങല്ലൂർ : സൈക്കിളിൽ സഞ്ചരിക്കവെ റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കൊടുങ്ങല്ലൂർ നഗരസഭയിലെ പുല്ലൂറ്റ് പള്ളത്ത് കാട് റോഡിൽ താമസ്സിക്കുന്ന കുഴിക്കണ്ടത്തിൽ പരേതനായ ഹസ്സൻ്റെ മകൻ സഗീർ (56) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
കൊടുങ്ങല്ലൂർ -തൃശൂർ സംസ്ഥാന പാതയിൽ പുല്ലൂറ്റ് ചാപ്പാറ വളവിനുത്ത് സെപ്റ്റംബർ 11 ന് രാത്രിയായിരുന്നു അപകടം സംഭവിച്ചത്. സൈക്കിൾ വരികയായിരുന്ന സഗീർ ചാപ്പാറയിൽ എത്തുന്നതിന് മുമ്പുള്ള റോഡിലെ വലിയ കുഴിയിൽ വീണ് തെറിച്ചു വീഴുകയായിരുന്നു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചാപ്പാറ ഹദ്ദാദ് പള്ളിയിൽ കബറടക്കും.