റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : കൊണ്ടോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ മുടക്കോഴി മല സമരപ്പന്തലിൽ മുന്നിൽ സ്ഥാപിച്ച പ്രധാന ബാനർ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ നാലോളം വാർഡുകൾ ഉൾപ്പെടുന്ന മുടക്കോഴി മലയിലെ ചെങ്കൽ ഖനനത്തിനെതിരെ മുടക്കോഴിമല ആക്ഷൻ കമ്മിറ്റി തിരുവാലൂർ റസിഡൻസ് ആക്ഷൻ കമ്മിറ്റിയും നടത്തുന്ന സമര പന്തലാണ് കഴിഞ്ഞ രാത്രി ഇരുട്ടിൻറെ മറവിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.
ഈ വിഷയത്തിൽ വാഴക്കാട് പോലീസിന് ആക്ഷൻ കമ്മിറ്റി പരാതി നൽകി.