നവയുഗം അവതരിപ്പിയ്ക്കുന്ന "റിഥം 2025 - ട്യൂൺസ് ഓഫ് ഇന്ത്യ" മെഗാഷോയുടെ ലോൻജിംഗ് പ്രോഗ്രാം ദമ്മാമിൽ അരങ്ങേറി

നവയുഗം അവതരിപ്പിയ്ക്കുന്ന "റിഥം 2025 - ട്യൂൺസ് ഓഫ് ഇന്ത്യ" മെഗാഷോയുടെ ലോൻജിംഗ് പ്രോഗ്രാം ദമ്മാമിൽ  അരങ്ങേറി
Published on

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ഇ.ആർ ഇവെന്റുമായി കൈകോർത്ത് നവംബർ 21 ന് ദമ്മാമിൽ നടത്തുന്ന, മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ എസ് ചിത്ര നയിക്കുന്ന "റിഥം 2025 - ട്യൂൺസ് ഓഫ് ഇന്ത്യ" എന്ന മെഗാഷോയുടെ ലോൻജിംഗ് പ്രോഗ്രാം ദമ്മാമിൽ നടന്നു.

ദമാം അൽ വഫാ മാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വെച്ച്, നവയുഗം നേതാക്കളായ എംഎ വാഹിദ്, ഷാജി മതിലകം, സാജൻ കണിയാപുരം, ശരണ്യ ഷിബുകുമാർ, സ്പോണ്സർമാരായ റോയിസൺ (ജയ് മസാല), റോബിൻ (യൂണിവേഴ്സൽ ഇൻസെപക്ഷൻ കമ്പനി) എന്നിവർ ചേർന്ന് "റിഥം 2025 - ട്യൂൺസ് ഓഫ് ഇന്ത്യ" പ്രോഗാമിന്റെ ലോൻജിംഗ് നിർവഹിച്ചു.

പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നിങ്ങനെ നാലു കാറ്റഗറിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മെഗാഷോയുടെ ടിക്കറ്റുകളുടെ ലോൻജിംഗ് തുടർന്ന് അരങ്ങേറി. പ്ലാറ്റിനം ടിക്കറ്റ് പ്രദീപ് കൊട്ടിയവും (നവോദയ), ഡയമണ്ട് ടിക്കറ്റ് മോഹൻ ദാസും (ഇലഗൻ്റ് ഇന്റീരിയർ കേരള), ഗോൾഡ് ടിക്കറ്റ് ബിജു കല്ലുമലയും (ഒ.ഐ.സി.സി), സിൽവർ ടിക്കറ്റ് അലികുട്ടി ഉളവട്ടൂറും (കെ.എം.സി.സി) ലോൻജിംഗ് നിർവ്വഹിച്ചു.

കിഴക്കൻ പ്രവശ്യയിലെ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ ആരംഭിച്ച ലോൻജിംഗ് പരിപാടിയ്ക്ക്, പ്രിജി കൊല്ലം സ്വാഗതവും, ബിജു വർക്കി പ്രോഗ്രാം ആമുഖവും, മുഹമ്മദ് ഷിഷു നന്ദിയും പറഞ്ഞു.

കിഴക്കൻ പ്രവിശ്യയിലെ വിവിധ സംഘടനകളുടെ നേതാക്കളും, പ്രോഗ്രാം സ്പോൺസേർമാരുടെ പ്രതിനിധികളും, നൂറുകണക്കിന് പ്രവാസികളും, കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.

നവയുഗം കലാവേദി, വനിതാവേദി, കുടുംബവേദി, പ്രോഗ്രം മാനേജ് മെൻ്റ് കമ്മറ്റി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Related Stories

No stories found.
Times Kerala
timeskerala.com