
പാലക്കാട്: എൽ.ഡി.എഫ് സ്ഥാനാർഥി പി.സരിന് കൈ കൊടുക്കാതെ പോയ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനെയും ഷാഫി പറമ്പിനെയും വിമർശിച്ച് പത്മജ വേണുഗോപാൽ. കോൺഗ്രസിലെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ കാണുന്നതെന്നും ഇക്കാര്യത്തിലെ രാഷ്ട്രീയം മാറ്റി വെച്ചുള്ള തന്റെ അഭിപ്രായമാണിതെന്നും പത്മജ പറഞ്ഞു.
'രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയർന്നത്. എതിർ സ്ഥാനാർഥി കൈ കൊടുത്തില്ലെങ്കിൽ സരിന് ഒന്നുമില്ല. പക്ഷേ കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്' -പത്മജ ഫെയിസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
താന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകുന്ന വേളയില്‍ തന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍ എന്നും പത്മജ കുറിച്ചു.