
തിരുവനന്തപുരം: കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിലൂടെ കേരളത്തെ പാടേ തഴഞ്ഞതിനെ പ്രാദേശികമായി പ്രതിരോധിക്കാൻ ഉതകുന്ന കേരള ബജറ്റിനെ എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. എല്ലാ വിഭാഗം ജനങ്ങൾക്കും തൃപ്തികരമായ നിർദേശങ്ങൾ ഉൾച്ചേർത്ത ഒന്നാണ് കേരള സംസ്ഥാന ബജറ്റ്. മധ്യവർഗത്തിന് അനുകൂലമായ ബജറ്റ് എന്ന പ്രതീതി വളർത്തിയെടുത്ത് അടിസ്ഥാന വർഗതാൽപര്യങ്ങൾക്ക് വിരുദ്ധമായ സാമ്പത്തിക നയങ്ങളിൽ ഉറച്ച് നിന്ന കേന്ദ്ര ബജറ്റ് സമ്പന്നരുടെ താൽപര്യങ്ങളെ മാത്രം സംരക്ഷിക്കുന്ന ഒന്നാണ്. (Kerala Budget 2025)
ഫെഡറൽ തത്വങ്ങളുടെ നിരാകരണം പൂർണമായ തോതിൽ നടപ്പാക്കിയതിനെ തുടർന്ന് കേന്ദ്ര ബജറ്റിൽ നിന്ന് പുറന്തള്ളപ്പെട്ട കേരളത്തിൻറെ തനത് വരുമാനം വർധിപ്പിച്ചെടുത്ത് സംസ്ഥാനത്തിൻറെ സർവതോൻമുഖ വികസനത്തിന് പ്രേരകമാകുന്ന ബജറ്റാണ് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമ സഭയിൽ പ്രഖ്യാപിച്ചത്.