കളർഫുൾ ഹൊറർ എന്റെർറ്റൈനെറായി "കണിമംഗലം കോവിലകം" ടീമും കൂടെ ധ്യാൻ ശ്രീനിവാസനും

കളർഫുൾ ഹൊറർ എന്റെർറ്റൈനെറായി "കണിമംഗലം കോവിലകം" ടീമും കൂടെ ധ്യാൻ ശ്രീനിവാസനും
Updated on

'തീപ്പൊരി ബെന്നി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാജേഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച "കണിമംഗലം കോവിലകം" തീയേറ്ററുകളിലെത്തി. യൂട്യൂബിൽ വൈറലായ 'കണിമംഗലം കോവിലകം' എന്ന ഹിറ്റ് വെബ് സീരീസ്നെ അടിസ്ഥാനപ്പെടുത്തി തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രം കോളേജ്- ഹോസ്റ്റല്‍ പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്.

യുവാക്കളെ കേന്ദ്രീകരിച്ചു കഥ പറയുന്ന ചിത്രം ഹൊറർ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ പ്രേക്ഷകർ ഇന്നേവരെ കാണാത്ത തരത്തിലുള്ള ഹൊറർ മൂവിയാണ് കണിമംഗലം കോവിലകം എന്നാണ് പ്രേക്ഷക അഭിപ്രായം. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ചെറിയ രീതിയിൽ ലാഗ് അടിപ്പിക്കുമ്പോഴും, ഒരു വെബ് സീരീസ് കാണുന്ന അനുഭവം തരുമ്പോഴും അതിനെയെല്ലാം കവച്ചു വെച്ച് കൊണ്ട് ഇന്റർവെൽ പഞ്ച് അത്യുഗ്രൻ രീതിക്കാണ് എടുത്ത് വെച്ചിരിക്കുന്നതെന്നും, സെക്കന്റ് ഹാഫ് തൊട്ട് സിനിമ ആവേശഭരിതമായ രീതിക്കാണ് കഥ പറഞ്ഞു പോകുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷകം. ട്വിസ്റ്റോട് ട്വിസ്റ്റ് തരുന്ന സെക്കന്റ് ഹാഫും, അവസാനത്തെ ഇരുപത് മിനിറ്റ് കാണിക്കുന്ന ക്ലൈമാക്സും പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവം തന്നെയാണ്. വൻ ബജറ്റ് സിനിമകളുടെ ക്ലൈമാക്സിനോട് കിടപിടിക്കുന്ന ക്ലൈമാക്സ്‌ ആണ് കണിമംഗലം കോവിലകത്തിന്റെത് എന്നൊരു അഭിപ്രായവും പ്രേക്ഷകവശത്തു നിന്ന് വരുന്നുണ്ട്. സിനിമയുടെ എൻഗേജ്മെന്റ് ഒട്ടും കുറയുന്നില്ല എന്നാണ് പ്രേക്ഷകവിധി. കൂടാതെ ചിത്രത്തിലെ സർപ്രൈസ് എൻട്രിയായി മലയാളത്തിന്റെ പ്രിയ താരം ധ്യാൻ ശ്രീനിവാസനും എത്തുന്നുണ്ട്.

മുഹമ്മദ് റാഫി, അജ്മല്‍ ഖാന്‍, അഭികൃഷ്, ടോണി കെ. ജോസ്, അനൂപ് മുടിയന്‍, വിഖ്‌നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജന്‍, റിഷാദ് എന്‍.കെ, ഗോപു നായര്‍, അശ്വന്ത് അനില്‍കുമാര്‍, ധനില്‍ ശിവറാം എന്നിവര്‍ ഉള്‍പ്പെടെയുള്ള വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എല്ലാവരുടെയും പെർഫോമൻസ് ഞെട്ടിക്കുന്ന തരത്തിലാണ് എന്നതിനോടൊപ്പം തന്നെ സാങ്കേതിക വശവും മികവുറ്റതാണ് . ക്ലാപ്പ് ബോര്‍ഡ് ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴില്‍ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹന്‍, ജിഷ്ണു ശങ്കര്‍, ശ്രീധര്‍ ചേനി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജയ് ഫ്രാന്‍സിസ് ജോര്‍ജാണ്. സ്ഥിരം കോളേജ് ഹോസ്റ്റൽ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി കുറെ കൂടി പുതുമ തരുന്ന വിധത്തിലാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്.

സംഗീത സംവിധാനം: ഡോണ്‍ വിന്‍സെന്റ്, എഡിറ്റിങ്: പ്രേംസായ്, പ്രൊഡക്ഷന്‍ ഡിസൈന്‍: അരുണ്‍ വെഞ്ഞാറമൂട്, കലാസംവിധാനം: അനൂപ് വിജയകുമാര്‍, വസ്ത്രാലങ്കാരം: സുനില്‍ ജോര്‍ജ്, കൊറിയോഗ്രഫി: ഷെരീഫ് മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് കൊടുങ്ങല്ലൂര്‍, കളറിസ്റ്റ്: ദീപക് ഗംഗാധരന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: അഭിഷേക് ശ്രീനിവാസ്, സ്റ്റണ്ട്‌സ്: അഷ്റഫ് ഗുരുക്കള്‍, ഫൈനല്‍ മിക്‌സിങ്: ഡാന്‍ ജോസ്, ഗാനങ്ങള്‍: മനു മഞ്ജിത്, സുഹൈല്‍ കോയ, വൈശാഖ് സുഗുണന്‍, അനിറ്റ് കുര്യന്‍ ബെന്നി. ഗായകര്‍: ജാസി ഗിഫ്റ്റ്, ഇലക്ട്രോണിക് കിളി, സിയ ഉല്‍ ഹഖ്.

Related Stories

No stories found.
Times Kerala
timeskerala.com