
തൃശൂർ ജില്ലയിൽ ജൂലൈയിലെ കാലവർഷ കെടുതിയിൽ വന്നത് ഗുരുതര നാശനഷ്ടമെന്ന് മന്ത്രി കെ രാജൻ. ക്യാമ്പുകളിൽ 3 ദിവസത്തിലധികം താമസിച്ചത് 12057ൽ പരം കുടുംബങ്ങളാണെന്നും, ഓരോ കുടുംബങ്ങൾക്കും 5000 രൂപ വീതം എസ് ഡി ആർ എഫിൽ നിന്ന് ഇവർക്ക് സഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
'75 ശതമാനത്തിലധികം തകർന്നത് 167 വീടുകൾ, ആകെ തകർന്നത് 1192 വീടുകൾ. എസ് ഡി ആർ എഫ് , സി എം ഡി ആർ എഫ് ഫണ്ടുകൾ ഉപയോഗിച്ച് ഇവർക്ക് 10000 മുതൽ 4 ലക്ഷം വരെ നഷ്ട പരിഹാരം നൽകും. കർഷകർക്ക് 3769000 ലക്ഷം രൂപ നഷ്ടമുണ്ടായി. എസ് ഡി ആർ എഫിൽ നിന്ന് ഇവർക്ക് നഷ്ടപരിഹാരം നൽകും. മഴക്കെടുതിയിൽ നഷ്ടമുണ്ടായ മത്സ്യ – ക്ഷീര കർഷകർക്ക് 5000 രൂപ മുതൽ നഷ്ട പരിഹാരം നൽകും. തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടിൽ പണം വിതരണം ചെയ്തു തുടങ്ങും'- മന്ത്രി കെ രാജൻ അറിയിച്ചു.