കായംകുളം: തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്നു(Stole Money). സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി വൈസിലിനെയാണ് പ്രതികൾ തട്ടികൊണ്ട് പോയത്.
അഞ്ചും ആറും പ്രതികളായ അല്‍ത്താഫ് (25), സല്മാന് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടും മൂന്നും നാലും പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
റെയില്‍വേ കോണ്ട്രാക്റ്റ് ജോലിക്ക് എത്തിയ വൈസിലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മൊബൈല്‍ ഫോണു പേഴ്സും കൈക്കലാക്കി. ശേഷം ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം പിൻവലിക്കുകയായിരുന്നു.