Sabarimala : ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം: വ്യവസായിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് ഹൈക്കോടതിയെ അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

അനുമതിയില്ലാതെ പണം പിരിക്കുവെന്ന് കാട്ടി ഹർജിയെത്തിയ സാഹചര്യത്തിലാണ് നടപടി.
The idol at Sabarimala
Published on

കൊച്ചി : ശബരിമല ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം സംബന്ധിച്ച് സ്വകാര്യ വ്യക്തിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് ഹൈക്കോടതിയെ അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്ര അങ്കണത്തിൽ സ്വാമി അയ്യപ്പൻ്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാനുള്ള അനുമതിയാണ്പിൻവലിച്ചത്. (The idol at Sabarimala)

ഈറോഡിലെ ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇ കെ സഹദേവന് നൽകിയ അനുമതിയിലാണ് മാറ്റമുണ്ടായത്. അനുമതിയില്ലാതെ പണം പിരിക്കുവെന്ന് കാട്ടി ഹർജിയെത്തിയ സാഹചര്യത്തിലാണ് നടപടി.

Related Stories

No stories found.
Times Kerala
timeskerala.com