
അമ്പലപ്പുഴ: പട്ടാപകല്‍ വീട് കുത്തിതുറന്ന് സ്വണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. പുറക്കാട് ഇല്ലിച്ചിറ പുത്തന്‍ പറമ്പ് വീട്ടില്‍ സുദേശന്‍ (40) ആണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. തകഴി സ്വദേശിയായ തോമസിന്റെ വീട്ടില്‍ നിന്ന് പതിമൂന്നര പവൻ സ്വര്‍ണമാണ് പ്രതി മോഷ്ടിച്ചത്.
കഴിഞ്ഞ മാസം 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തകഴി കുന്നുമ്മ പന്നക്കളം പുത്തന്‍പറമ്പ് തോമസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. തോമസിന്റെ ജേഷ്ഠ സഹോദരന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി കുടുംബം പുറത്ത് പോയ സമയത്താണ് പ്രതി വീട്ടിൽ കയറിയത്.
അടുക്കള വാതില്‍ കുത്തി തുറന്ന് വീടിനുള്ളിൽ പ്രവേശിച്ച കള്ളൻ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിമൂന്നര പവനോളം വരുന്ന സ്വര്‍ണ്ണം മോഷ്ടിച്ചു. വീട്ടുകാർ തിരികെ എത്തിയപ്പോൾ മോഷണ വിവരം അറിയുന്നത്.തുടര്‍ന്ന് തോമസിന്റെ ഭാര്യ ബീനയുടെ പരാതിൽ അമ്പലപ്പുഴ പോലീസ് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ബന്ധുക്കളേയും അയല്‍ വാസികളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മുൻപ് അയൽപക്കത്ത് വാടകക്ക് താമസിച്ചിരുന്ന കള്ളൻ പിടിയിലാകുന്നത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ മറ്റൊരാളുടെ പുരയിടത്തില്‍ പ്രതി കുഴിച്ചിട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷം മോഷ്ട്ടാവ് അവിടെ നിന്ന് സ്വർണം എടുക്കുകയും ചെയ്‌തു. താലിമാലയിലെ കുരിശ് മിന്ന് കരുമാടി ചര്‍ച്ചിന്റെ കാണിക്ക വഞ്ചിയില്‍ ഇട്ട ശേഷം ബാക്കിയുള്ള ആഭരണങ്ങൾ വില്‍ക്കുകയും മാറ്റി വാങ്ങുകയും പ്രതി ചെയ്‌തു. കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വണാഭരണങ്ങളും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.