

ബലാത്സംഗക്കേസ് റദ്ധ് ചെയ്യണമെന്ന പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണ നടപടികള്‍ തുടരാനും ഹൈക്കോടതി അനുമതി നല്‍കി. വിചാരണ നടപടികള്‍ക്ക് നല്‍കിയ സ്റ്റേ നീക്കിയ ശേഷമാണ് ഹൈക്കോടതിയുടെ നടപടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മോണ്‍സനെ വിചാരണ കോടതി മുൻപ് ശിക്ഷിച്ചിരുന്നു. ഇതേ പെണ്‍കുട്ടിക്ക് നേരെ പ്രായ പൂര്‍ത്തിയായ ശേഷവും ലൈംഗികാതിക്രമം നടത്തിയെന്നതിന് മോണ്‍സനെതിരെ മറ്റൊരു കേസും ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നു. ഈ കേസ് റദ്ദക്കണമെന്നാവശ്യപ്പെട്ടാണ് മോണ്‍സന്‍ ഹൈക്കോടതിയെ സമീപിച്ചത്.