'അവിഹിത'ത്തിലെ നായികയ്ക്ക് 'സീത' എന്ന പേര് വേണ്ട; വെട്ടി സെൻസർ ബോർഡ് | Avihitham

സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെയാണ് സിനിമ റിലീസ് ചെയ്തതെന്ന് നിർമാതാവ്
Avihitham
Updated on

കഥാപാത്രത്തിന്‍റെ പേരിൽ വീണ്ടും കത്രിക വച്ച് സെൻസർ ബോർഡ്. 'അവിഹിതം' എന്ന ചിത്രത്തിലെ നായികയെ 'സീത'യെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്ലൈമാക്സിനോടടുത്താണ് നായികയെ സീത എന്നു വിളിക്കുന്നത്. പിന്നീട് സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെയാണ് സിനിമ റിലീസ് ചെയ്തതെന്ന് നിർമാതാവ് ഹാരിസ് ദേശം പറയുന്നു.

ഇതിനു മുൻപ് സുരേഷ് ഗോപി നായകനായെത്തിയ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലും സെൻസർ ബോർഡ് കൈവച്ചിരുന്നു. ജാനകി എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരായതിനാൽ മാറ്റണമെന്ന് കാട്ടിയാണ് സിനിമയുടെ അനുമതി മുംബൈ റീജിണൽ ഓഫീസ് നിഷേധിച്ചത്.

സിനിമയുടെ പേര് മാത്രമല്ല, സിനിമയിലെ കഥാപാത്രത്തിന്‍റെ പേരും മാറ്റണമെന്നായിരുന്നു നിർദേശം. ഇതനുസരിച്ചാണ് പിന്നീട് ചിത്രം റിലീസ് ചെയ്തത്. ഷെയ്ൻ നിഗം നായകനായ ഹാൽ എന്ന ചിത്രത്തിനും സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com