നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം ; സമ്പർക്ക പട്ടികയിൽ 91 പേർ |Nipah virus

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി വെൻ്റിലേറ്ററിൽ ഉള്ളത്.
nipah virus
Published on

പാലക്കാട് : പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി വെൻ്റിലേറ്ററിൽ ഉള്ളത്.

ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ്.

ഒരു ഡോസ് ഇഞ്ചക്ഷൻ കൂടി നൽകി ആരോഗ്യനില പരിശോധിച്ചശേഷമായിരിക്കും ആശുപത്രി മാറ്റം നടക്കുക. ഇവരുടെ സമ്പർക്ക പട്ടികയിൽ 91 പേരാണ് ഉള്ളത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com