എൻ.എം വിജയന്റെ ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കും

എൻ.എം വിജയന്റെ ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കും
Published on

വയനാട്: ഡിസിസി ട്രഷറർ എൻഎം വിജയൻറെ മരണത്തിൽ ആത്മഹത്യ കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ പൊലീസ്.

കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കും കോടതിയിൽ ഇതിനുള്ള അപേക്ഷ സമർപ്പിക്കും. ആത്മഹത്യ കുറിപ്പിൽ പേരുള്ളവരുടെ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

നേരത്തെ വിജിലൻസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നാല് പരാതിക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പീറ്റർ ജോർജ്, ബിജു, പത്രോസ്, ഐസക് എന്നിവരുടെ മൊഴിയാണ് എടുത്തത്. നിയമനത്തിനായി നാല് പേരും പണം എൻഎം വിജയന് നൽകിയെന്നാണ് മൊഴി.

Related Stories

No stories found.
Times Kerala
timeskerala.com