'പലരും നടക്കില്ലെന്ന കരുതിയത് സർക്കാർ നടപ്പാക്കും'; വയനാട് തുരങ്കപാതയുടെ നിർമാണത്തിന് തുടക്കം; ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

Nilambur by-election
Published on

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് താ​മ​ര​ശ്ശേ​രി ചു​രം പാ​ത​ക്ക് ബ​ദ​ലാ​യി മ​ല​യോ​ര ജ​ന​ത​യും സ​ഞ്ചാ​രി​ക​ളും ഏ​റെ​നാ​ളാ​യി കാ​ത്തി​രി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി-​മേ​പ്പാ​ടി ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യു​ടെ നിർമാണോദ്ഘാടനം മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ നി​ർ​വ​ഹി​ച്ചു. തു​ര​ങ്ക​പാ​ത 60 മാ​സം​കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെന്നും, പ​ല എ​തി​ർ​പ്പു​ക​ളും മ​റി​ക​ട​ന്നാ​ണ് വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്നതെന്നും ഉദ്‌ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.പലരും നടക്കില്ലെന്ന കരുതിയത് സർക്കാർ നടപ്പാക്കും. കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത് ദുരനുഭവങ്ങൾ മാത്രമാണ്. വികസനപദ്ധതികൾ ഏറ്റെടുക്കുമ്പോൾ അതിനെ തകർക്കാൻ ശ്രമിച്ചു. തുരങ്കപാത മലബാറിന്‍റെ വികസനത്തിന് കുതിപ്പാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ചടങ്ങിൽ മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, പ്രി​യ​ങ്ക ഗാ​ന്ധി എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ലി​ന്റോ ജോ​സ​ഫ്, ടി. ​സി​ദ്ദീ​ഖ്, കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്‌​ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സി​ങ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 3.15 കി​ലോ​മീ​റ്റ​റും വ​യ​നാ​ട് ജി​ല്ല​യി​ൽ 5.58 കി​ലോ​മീ​റ്റ​റു​മാ​യി 8.73 കി​ലോ​മീ​റ്റ​റാ​ണ് പാ​ത​യു​ടെ ദൈ​ർ​ഘ്യം. ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണം നാ​ല് വ​ർ​ഷം​ കൊ​ണ്ട് പൂ​ർ​ത്തി​യാ​കും. യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യാ​വും ഇ​ത്.മ​റി​പ്പു​ഴ (കോ​ഴി​ക്കോ​ട്) മു​ത​ൽ മീ​നാ​ക്ഷി പാ​ലം (വ​യ​നാ​ട്) വ​രെ അ​പ്രോ​ച്ച് റോ​ഡ്‌ ഉ​ൾ​പ്പെ​ടെ 8.73 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തു​ര​ങ്ക​പാ​ത​യു​ടെ 8.11 കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ര​ട്ട തു​ര​ങ്ക​ങ്ങ​ളാ​ണ്. പ​ദ്ധ​തി​യി​ൽ ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​ക്ക് കു​റു​കെ ര​ണ്ട് പ്ര​ധാ​ന പാ​ല​ങ്ങ​ളും മ​റ്റ് മൂ​ന്ന് ചെ​റു​പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ആ​റ് വ​ള​വു​ക​ളു​ള്ള റൂ​ട്ടി​ൽ ഓ​രോ 300 മീ​റ്റ​റി​ലും ഇ​ര​ട്ട തു​ര​ങ്ക​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യും (ക്രോ​സ് പാ​സേ​ജ്) ഉ​ണ്ടാ​വും.പ​ദ്ധ​തി​ക്കാ​യി 33 ഹെ​ക്ട​ർ ഭൂ​മി​യാ​ണ്‌ ഏ​റ്റെ​ടു​ക്കു​ന്ന​ത്. 5771 മീ​റ്റ​ർ വ​ന​മേ​ഖ​ല​യി​ലൂ​ടെ​യും 2964 മീ​റ്റ​ർ സ്വ​കാ​ര്യ​ഭൂ​മി​യി​ലൂ​ടെ​യു​മാ​ണ് തു​ര​ങ്ക​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ഗ​താ​ഗ​തം സു​ഗ​മ​മാ​വു​മെ​ന്നാ​ണ് വിലയിരുത്തൽ. യാ​ത്രാ​സ​മ​യം കു​റ​യു​ക​യും വി​നോ​ദ​സ​ഞ്ചാ​ര-​വ്യാ​പാ​ര മേ​ഖ​ല​ക​ൾ​ക്ക് തു​ര​ങ്ക​പാ​ത ഉ​ണ​ർ​വ് ല​ഭി​ക്കു​മെ​ന്നും ക​രു​തു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com