കോഴിക്കോട് : അയ്യപ്പസംഗമ വിഷയത്തിൽ സംസ്ഥാനസർക്കാരിനെതിരെ പരോക്ഷ വിമർശനങ്ങളുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പ ഭക്തരാകുന്നത് എങ്ങനെ.കോഴിക്കോട് നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ഗവർണറുടെ പരാമർശം.
ശബരിമലയിലെ നിലപാട് മാറ്റം തുറന്ന് പറയണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.ഗുരുപൂജ ഉള്‍ക്കൊള്ളുന്ന നമ്മുടെ സംസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ ശബരിമലയിലെ ഭക്തരാണെന്ന് വരുത്താന്‍ ശ്രമിക്കുന്നു. അവരുടെ മനസ്സ് പരിശുദ്ധമാണെന്ന് കരുതുന്നില്ല ,പരിശുദ്ധരാണെങ്കിൽ നിലപാട് മാറ്റം തുറന്നുപറയണം.അത് അവരുടെ രാഷ്ട്രീയ നയമാണോ എന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.