Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala'സർക്കാർ തിരുത്തേണ്ടത് തിരുത്തണം, പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല': വെള്ളാപ്പള്ളി നടേശൻ...

‘സർക്കാർ തിരുത്തേണ്ടത് തിരുത്തണം, പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല’: വെള്ളാപ്പള്ളി നടേശൻ | Sabarimala

🎙️ Latest Podcast

ആലപ്പുഴ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടതല്ലെന്നും യുവതീപ്രവേശനത്തെ സർക്കാർ സുപ്രീം കോടതിയിൽ എതിർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(The government should correct what needs to be corrected, Vellappally Natesan on Sabarimala women’s entry)

മുൻപ് പ്രവേശനത്തെ അനുകൂലിച്ച പലരും ഇന്ന് നിലപാട് മാറ്റിയിരിക്കുകയാണ്. ജനവികാരം സർക്കാർ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല.

പോകരുതെന്ന് മുൻപ് അപേക്ഷിച്ച വ്യക്തിയാണ് താൻ. ജി. സുകുമാരൻ നായറം അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും, ഇവയെല്ലാം കണക്കിലെടുത്ത് സർക്കാർ ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.